Monday, January 14, 2008

യാത്ര


"യാത്രയല്ല, പ്രാണഭയമിയന്ന പലായനമാണെ"ന്ന് ഒ.വി. വിജയന്‍

മനുഷ്യനൊഴിച്ച് ഏതെങ്കിലും ജീവി യാത്രചെയ്യാറുണ്ടോ?

21 comments:

ശ്രീ Monday, January 14, 2008 12:36:00 PM  

നല്ല ചിത്രം... നല്ല സന്ദേശം!

Meenakshi Monday, January 14, 2008 12:41:00 PM  

ചിത്രം നന്നായിരിക്കുന്നു ആശയവും

മിന്നാമിനുങ്ങുകള്‍ //സജി.!! Monday, January 14, 2008 12:47:00 PM  

ചിത്രം നന്നായിരിയ്ക്കുന്നൂ.അതിനോടൊപ്പം ആ സന്ദേശവും,

അലി Monday, January 14, 2008 1:36:00 PM  

നല്ല ചിത്രം!

Benny Monday, January 14, 2008 3:53:00 PM  

യാത്ര എന്നതിന്റെ കേവലാര്‍ത്ഥത്തില്‍ മനുഷ്യനൊഴിച്ച് വേറൊരു ജീവിയും അങ്ങനെ ചെയ്യാറില്ല. എന്നാലും ദേശാടനപ്പക്ഷികളും തേനീച്ചക്കൂട്ടവും കാട്ടാനക്കൂട്ടവും മീനുകളുമൊക്കെ വമ്പന്‍ യാത്രകള്‍ നടത്താറില്ലേ?

മിച്ചസമയ സിദ്ധാന്തമാണല്ലോ മനുഷ്യനെ മനുഷ്യനാക്കുന്നത്!

ഉറി ചിരിച്ചാലും ഉള്ളത് പറയട്ടെ, നല്ല ചിത്രം!

കുട്ടിച്ചാത്തന്‍ Monday, January 14, 2008 4:21:00 PM  

ചാത്തനേറ്: ഭാഗ്യവാന്‍!!!!

പപ്പൂസ് Monday, January 14, 2008 10:45:00 PM  

കലക്കന്‍ ചിത്രവും അടിക്കുറിപ്പിലൊരു മോഹനന്‍ ചിന്തയും.. :)

പ്രിയ ഉണ്ണികൃഷ്ണന്‍ Monday, January 14, 2008 11:12:00 PM  

നല്ല ചിത്രം, അടിക്കുറിപ്പും

പൈങ്ങോടന്‍ Tuesday, January 15, 2008 12:17:00 AM  

പടം നന്നായിരിക്കുന്നു.
ഇത് ഏതെങ്കിലൂം പാര്‍ക്കാണോ ?

ശ്രീലാല്‍ Tuesday, January 15, 2008 1:23:00 AM  

ഉണ്ട് ദേശാടനക്കിളികള്‍. അവ മനുഷ്യരെപ്പോലെ കരയാറുമില്ലത്രേ.

ദേവന്‍ Tuesday, January 15, 2008 1:50:00 AM  

എന്ത ഊര് സാമീ? ബണ്ഡിപ്പൂരാണോ?

പലായനം ചെയ്യുന്നവന്മാരെക്കാള്‍ ആ ചമതമരങ്ങളാണ് ഈ ലൈറ്റില്‍ ഇഷ്ടപ്പെട്ടത്

ജിഹേഷ് എടക്കൂട്ടത്തില്‍|Gehesh| Tuesday, January 15, 2008 1:29:00 PM  

പനോരമ പോലിരിക്കുന്നെങ്കിലും ഇതതല്ല.... അടിഭാഗം കട്ട് ചെയ്തല്ലേ..

ചിത്രം മനോഹരം :)

ചന്ത്രക്കാറന്‍ Wednesday, January 16, 2008 10:50:00 AM  

ശ്രീ, മീനാക്ഷി, മിന്നനിനുങ്ങുകള്‍, അലി, ബെന്നി, കുട്ടിച്ചാത്തന്‍, പപ്പൂസ്‌, പ്രിയ, പൈങ്ങോടന്‍, ശ്രീലാല്‍, ദേവന്‍, ജിഹേഷ്‌ - നന്ദി.

ബെന്നി, ശ്രീലാല്‍ - മറ്റ്‌ ജീവികളൊക്കെ യാത്രചെയ്യുന്നത്‌ അവയിടെ ജൈവികമായ നിലനില്‍പ്പ്‌ അപകടത്തിലാവുമ്പോഴോ അസഹ്യമാകുമ്പോളോ മാത്രമാണെന്നു തോന്നുന്നു.

മിച്ചസമയസിദ്ധാന്തം തന്നെ ബെന്നീ. മനുഷനെ അവനാക്കുന്നത്‌. മാര്‍ക്സ്‌ കുറച്ചുകൂടി കടത്തിപ്പറഞ്ഞിട്ടുണ്ട്‌ - ബാക്കിയാവുന്ന ചോറാണ്‌ സംസ്കാരമെന്ന്.

പൈങ്ങോടാ, പാര്‍ക്കുതന്നെ, ബന്ദിപൂര്‍ നാഷനല്‍ പാര്‍ക്കിന്റെ ഭാഗമായ ബുഷ്ബേട്ട.

ദേവന്‍ സാര്‍, ബന്ദിപൂര്‍ എന്ന് നമ്മളും ബണ്ടിപുര എന്ന് അവിടത്തുകാരും പറയുന്ന അതേ സ്ഥലം. വീരപ്പന്‍ പോയതിനുശേഷം ഒറ്റക്കുനടക്കുമ്പോള്‍ ഒരെലിയെക്കണ്ടാല്‍പ്പോലും പേടിച്ചുമൂത്രമൊഴിക്കുന്ന ഞങ്ങള്‍ ബാംഗ്ലൂര്‍ നിവാസികള്‍ക്കുപലര്‍ക്കും അവിടെയാണ്‌ "വീക്കെന്റ്‌".

ജിഹേഷ്‌, അതേ, അടിഭാഗം മുറിച്ചതാണ്‌.

nalan::നളന്‍ Wednesday, January 16, 2008 11:13:00 AM  

"ബാക്കിയാവുന്ന ചോറാണ്‌ സംസ്കാരമെന്ന്."

ഹാ! എന്തോരു ചിത്രം!

ഇക്കസോട്ടോ Wednesday, January 16, 2008 11:42:00 AM  

ചന്ത്രക്കാറന്‍ സാറിന്റെ ബ്ലോഗിന്റെ പേരു കണ്ട് ആദ്യം ഞാനൊന്ന് ഞെട്ടി. എന്റെ കടും‌പിടുത്ത പരീക്ഷണങ്ങള്‍ എന്നാണു ഞാന്‍ ആദ്യം വായിച്ചത്. :)
പടം സൂപ്പര്‍. ഇവിടൊക്കെ ഉണ്ടോ? (അതോ ഞാനാണോ ഇല്ലാത്തെ??)

തഥാഗതന്‍ Wednesday, January 16, 2008 12:39:00 PM  

ബന്ദിപ്പൂര്‍ മെയിന്‍ റോഡില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ കാടിനുള്ളിലേയ്ക്ക് പോയാല്‍ ബുഷ് ബെട്ട എന്ന സ്ഥലത്തെത്താം. അവിടെ കണ്ട്രി ക്ലബ്ബിന്റെ അതി മനോഹരമായ ഒരു റിസോര്‍ട്ട് ഉണ്ട്.വീക്കെന്റുകളില്‍ തോന്നുന്ന സ്ഥിരം വട്ട് തീരുമാനങ്ങളില്‍ ഒന്നായി ഈ പടം ഇട്ട മഹാനും ഞാനും കഴിഞ്ഞ ശനിയാഴ്ച്ക രാവിലെ 7.30 ക്ക് പുറപ്പെടാന്‍ തീരുമാനിക്കുകയും 11 മണിക്ക് പുറപ്പെടുകയും 4 മണിക്ക് അവിടെ എത്തുകയും ചെയ്തു. അവിടെ നിന്ന് എ ടി എം അന്വേഷിച്ച വൈകുന്നേരം ഗൂഡല്ലൂര്‍ വരെ പോകുകയും പോകുമ്പൊഴും തിരിച്ചു വരുമ്പോഴും വഴിയില്‍ നിരവധി കാട്ടാനകളെ കാണുകയും ഉണ്ടായി.
പിറ്റേന്ന് ഞായറാഴ്ച്ച തിരികെ വരുമ്പോള്‍ കാറോടിക്കുന്നവനെ കണ്ട് ഭയന്ന മാന്‍‌കൂട്ടമാണ് പടത്തില്‍ കാണുന്നത്..

സുല്‍ |Sul Thursday, January 17, 2008 12:10:00 PM  

ജീവന്‍ തുടിക്കുന്ന ചിത്രം.
-സുല്‍

kumar © Thursday, January 17, 2008 12:17:00 PM  

ഇനിയെങ്കിലും ആ “പരീക്ഷണങ്ങള്‍” എന്ന വാക്ക് ചെത്തിക്കളഞ്ഞൂടെ?

ഇത്തരം ചിത്രങ്ങള്‍ ഫോട്ടോ എടുക്കുന്നവര്‍ക്ക് കിട്ടുന്ന അനുഗ്രഹങ്ങള്‍ ആണ്.

ഇതുപോലെ ചില ടീമുകള്‍ റോഡ് ക്രോസ് ചെയ്യുന്നത് ഒരുപാടുതവണ കണ്ടിട്ടുണ്ട്. പക്ഷെ ഒരിക്കല്‍ പോലും ഒരു ക്യാമറാഭാഗ്യം എനിക്കു കിട്ടിയിട്ടില്ല.

സത്യത്തില്‍ അവരുടെ ക്രോസിങ് കാണുമ്പോള്‍ അവരുടെ വഴികള്‍ നമ്മളാണ് ക്രോസ് ചെയ്യുന്നതെന്ന തിരിച്ചറിവ് വരുമ്പൊള്‍ ആ റോഡും മായ്ച്ചുകളഞ്ഞ് കാടുവിട്ട് ഓടി പോകാന്‍ തോന്നും.

എന്തായാലും ഉടുത്തൊരുങ്ങി കല്യാണത്തിനു പോകുന്നതുപോലെ ഉണ്ട്.

പെരിങ്ങോടന്‍ Thursday, January 17, 2008 2:13:00 PM  

തിരിച്ചു വരുന്നതിനെ കുറിച്ചുള്ള മുന്നൊരുക്കങ്ങള്‍ ഉള്ളവ മാത്രമല്ലേ യാത്രയായുള്ളൂ.

ചന്ത്രക്കാറന്‍ Friday, January 18, 2008 11:50:00 AM  

ശരിയാണ്‌ നളന്‍, മാര്‍ക്സിന്റെ നിരീക്ഷണങ്ങള്‍ പൊതുവേ വളരെ ലളിതമായവയാണ്‌ - ഇതെനിക്കും പറയാവുന്നതല്ലേ എന്നു തോന്നിപ്പോകും. ഗഹനമായ ആ ലാളിത്യമായിരുന്നു ആ മനുഷ്യ്സ്നേഹിയുടെ മുഖമുദ്ര. മാര്‍ക്സിയന്‍ പൊളിറ്റികല്‍ മോഡല്‍ ഫേയ്ഡൗട്‌ ചെയ്യുമ്പോഴും ആ ചിന്താരീതി ഇന്നും പ്രസക്തമായിത്തുടരുന്നത്‌ അതുകൊണ്ടുകൂടിയാണ്‌.

ഇവിടെയൊക്കെ ഉണ്ട്‌ ഇക്കാസേ, തിരക്കും മടിയും കാരണം വല്ലപ്പോഴുമേ ബ്ലോഗില്‍ എത്താറുള്ളൂ.

തഥാഗതന്‍, മറ്റൊരു മാന്‍പേടയെപ്പോലെ ശാന്തനായെ എന്നെക്കണ്ടാവില്ല എന്തായാലും മാന്‍കൂട്ടം ഓടുന്നത്‌ :)

സുല്‍, നന്ദി

കുമാര്‍, രണ്ടുദിവസം ക്യാമറയുംതൂക്കിനടന്ന് ഈയൊരൊറ്റ പടമാണ്‌ ആകെ കിട്ടിയത്‌,കഷ്ടിച്ച്‌ കൊള്ളാവുന്നതെന്നുപറയാവുന്നത്‌. മാന്‍കൂട്ടത്തെക്കണ്ടപ്പോള്‍ വണ്ടിനിര്‍ത്തി കുറേദൂരം മെല്ലെ നടന്നപ്പോള്‍ ശല്യക്കാരനല്ലെന്നവര്‍ക്കുതോന്നിയതുകൊണ്ടാവണം, മെല്ലെ റോഡ്‌ മുറിച്ചുകടന്നു - വെളിച്ചത്തിന്റെ ഒരു വിര്‍ച്വല്‍ നടപ്പാതയിലൂടെ. അപ്പോള്‍ കിട്ടിയതാണിത്‌.

ടൂറിസ്റ്റുകളെന്നു പേരുള്ള സാമൂഹ്യവിരുദ്ധര്‍ വന്യമൃഗങ്ങളെ ശല്യപ്പെടുത്തുന്നത്‌ പലതവണ കണ്ടിട്ടുണ്ട്‌, നിര്‍ഭാഗ്യവശാല്‍ മിക്കവാറും മലയാളികള്‍. പ്രതികരിച്ചിട്ടൊന്നും പ്രത്യേകിച്ച്‌ ഫലമൊന്നുമില്ല. എന്തുചെയ്യാണാണ്‌?

നല്ല വാക്കുകള്‍ക്ക്‌ നന്ദി, സ്നേഹം!

പെരിങ്ങോടന്‍, ശരിയാണ്‌. നന്ദി.

കുറുമാന്‍ Tuesday, February 26, 2008 11:50:00 AM  

ഇത് സൂപ്പര്‍ പടം ചന്ത്രക്കാറാ.

ശ്ശെ ജനുവരിയില്‍ ആയിരുന്നല്ലെ....ശ്ശെ എനിക്കും വരാമായിരുന്നു :(

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP