Monday, January 22, 2007

എന്റെ പടംപിടുത്തപരീക്ഷണങ്ങള്‍

ഒരു ക്യാമറയുണ്ടെങ്കില്‍ ഏതവനും പടം പിടിക്കാം, അങ്ങനെ ഞാനും പിടിച്ചു. കിടക്കട്ടെ ബ്ലോഗില്‍.

കൈപ്പള്ളി, തുളസി, നളന്‍, സപ്തന്‍, കുമാര്‍ തുടങ്ങിയവര്‍ ദയവായി പൊറുക്കുക. ഇന്നത്തോടെ നിര്‍ത്തിക്കോണം പടംപിടുത്തം, വലതുകൈയ്യിന്റെ ചൂണ്ടുവിരല്‍ മുറിച്ചിവിടെവച്ചിട്ടുപോ എന്നു മാത്രം പറയരുത്‌, പ്ലീസ്‌.

ബന്നാര്‍ഗട്ടയില്‍ പോയപ്പോള്‍ കിട്ടിയ (എടുത്തതല്ല, കിട്ടിയതാണ്‌) ചില ചിത്രങ്ങള്‍. ഇനിയുമുണ്ട്‌. എണ്ണം കൂടുന്തോറും തല്ലും കൂട്മെന്ന്‌ പേടിച്ച്‌ തല്‍ക്കാലം ഇത്രയേ ഉള്ളൂ.






ഇങ്ങനാണോഡേയ്‌ ക്യാമറകളു പിടിക്കണത്‌? പണിയറിയില്ലെങ്കി കളഞ്ഞിട്ടു പോഡേയ്‌... ഒരു കൈപ്പള്ളി ലൈന്‍ പുലി.






ധൈര്യമുണ്ടെങ്കില്‍ എന്നെയൊന്നുതുറന്നുവിട്ടു നീ പടം പിടി...





കലക്കവെള്ളത്തില്‍ വല്ലതും ചത്തുപൊന്തുമോ? കമന്റോ വിവാദമോ മറ്റോ? ഇല്ലെങ്കില്‍ കുറെ തെറി കേട്ടാലും മതിയായിരുന്നു. ഒന്നുമില്ലെങ്കില്‍ ഇന്നെങ്ങനെ വിശപ്പടക്കും, എങ്ങനെ രാത്രി ഉറക്കം കിട്ടും...?



തുളസി ക്രോപ്പുചെയ്ത്‌ പിന്നെന്തൊക്കെയോ ചെയ്തുതന്ന ചിത്രം. അദ്ദേഹം "അവസാനത്തെ ചിത്രം" എന്നു പറഞ്ഞത്‌ ഇതാണ്‌. ബാക്കിയുള്ളവ പിന്നീട്‌ പോസ്റ്റില്‍ ചേര്‍ത്തവയാണ്‌.



സഫാരി വണ്ടിയില്‍നിന്നും തലപുറത്തിട്ട്‌ എടുത്തവയാണ്‌ താഴെയുള്ള പടങ്ങള്‍. ഫോട്ടോഗ്രാഫി അറിയാത്തവന്‍ ഓടുന്നതും വള്രെക്കുറച്ചുസമയം മാത്രം നിര്‍ത്തുകയും ചെയ്യുന്ന വണ്ടിയില്‍നിന്നും ഫോട്ടോയെടുത്താല്‍ ഇങ്ങനെയിരിക്കും!





കടുവയും പുലിയും സിംഹവുമൊക്കെ കഴിഞ്ഞ്‌...


...ഇവന്‍മാര്‍ക്കും ഇവളുമാര്‍ക്കൊക്കെ തീറ്റയും വേണ്ടേ? ഇതാ...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP