Thursday, December 27, 2007

മക്കള്‍


9 comments:

അതുല്യ Friday, December 28, 2007 12:05:00 AM  

അയ്യത്തടാ മുത്തേ.. എന്തോരു ചന്താ ചുന്തരിമണികളേ കാണാന്‍? ശ്ശോ കൊതിയാവണേ അതുല്യാമ്മായിയ്ക്‌ ഒന്ന് തൊടാന്‍.

പോട്ടമൊക്കെ ഇടണ ആളുകളു മുളകും കടുകും ഒഴിഞ്ഞിടാനും മറക്കണ്ടാട്ടോ. എന്നെ പോലെ കൊതിവയക്കണവരുണ്ടാവുമെവിടെം.

കുട്ടികള്‍ടെ പടം എല്ലാരുമിടൂന്നേ എന്ത്‌ സുഖമാണെതിങ്ങനെ കണ്ടിരിയ്കാന്‍. വല്ല്യാമ്മായീടെം പോസ്റ്റിലെ ചക്കര കുട്ടന്മാരെ രാവിലെ കണ്ടു. പിന്നെ തപ്പിയപ്പോ പോസ്റ്റ്‌ കണ്ടില്ല ഇതിലൂടെ അവര്‍ക്കും ഒന്നാം പിറന്നാള്‍ ആശംസകള്‍.

എല്ലാ കുഞ്ഞുങ്ങള്‍ക്കും നന്മ വരട്ടെ.

ദേവന്‍ Friday, December 28, 2007 2:19:00 AM  

ഹയ്യ്. ഇതാരൊക്കെയാ? എന്താ മക്കള്‍ടെ പേര്‍ ദീപക്ക്?

പ്രിയ ഉണ്ണികൃഷ്ണന്‍ Friday, December 28, 2007 4:29:00 AM  

ഇതാരൊക്ക്യാ വിരുന്നു വന്നിരിക്കണെ, പേരെന്താ മക്കളേ...

evuraan Friday, December 28, 2007 9:07:00 AM  

ഇവര്‍ടെ പേരുകളൊക്കെ എന്തുവാ?

തഥാഗതന്‍ Friday, December 28, 2007 12:35:00 PM  

ഇതെപ്പോഴാ പോസ്റ്റ് ചെയ്തത്??

ചന്ദ്രക്കാറ പുത്രികളുടെ പടങ്ങള്‍ നന്നായി

ഇവരുടെ പേരുകള്‍ എനിക്കറിയാം..എന്നാലും ചന്ദ്രക്കാറന്‍ തന്നെ വന്നു പറയട്ടെ

ചന്ത്രക്കാറന്‍ : chandrakkaran Friday, December 28, 2007 1:11:00 PM  

മൂത്തവള്‍ ലക്ഷ്മി, ഇളയവള്‍ ദ്യുതി

അതുല്യ, ഇനിയിപ്പോ ഞാന്‍ മുളകും കടുകും തപ്പട്ടെ. മക്കളുടെ കാര്യമല്ലേ, ഉപേക്ഷയരുതലോ!

ദേവന്‍, നന്ദി. ഇപ്പോ എഴുത്തൊന്നും ഇല്ലേ? അതോ ഞാന്‍ കാണാത്തതാണോ?

നന്ദി, പ്രിയ ഉണ്ണികൃഷ്ണന്‍

നന്ദി ഏവൂരാന്‍, എന്തൊക്കെയുണ്ട്‌ വിശേഷങ്ങള്‍? സുഖങ്ങളു തന്നെ?

തഥാഗതന്‍ സാര്‍, പുതുവര്‍ഷരാത്രി ബാംഗ്ലൂരില്‍ കാണാം.

Glocalindia Friday, December 28, 2007 4:52:00 PM  

അപ്പൊ നീ നാട്ടിലുണ്ടാവില്ലേ? ഞാങ്കരുതി നീ തൃശ്ശൂരുണ്ടാവുമെന്ന്!

ശ്രീജിത്ത്‌ കെ Friday, December 28, 2007 9:36:00 PM  

ബെന്നീ, ദീപക്കിന്റെ നാട് തന്നെയല്ലേ തൃശ്ശൂര്‍? പുതിയ നാട് ഏത്? ബാംഗ്ലൂരാണോ?

ദീപക്ക്, ഇപ്പോഴാ താങ്കളുടെ കുട്ടികളെ കാണുന്നത്. ചിത്രങ്ങള്‍ക്ക് നന്ദി.

rajesh Friday, December 28, 2007 11:09:00 PM  

കുട്ടികളുടെ ഫോട്ടോ internet ല്‍ ഇടുന്നത്‌ എത്ര safe ആണെന്ന് അറിഞ്ഞുകൂടാ. നമ്മള്‍ മാത്രമല്ല ഈ വെബ്‌ പേജുകള്‍ വഴി പോകുന്നത്‌.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP