Tuesday, June 26, 2007

കാലവര്‍ഷക്കാഴ്ചകള്‍
27 comments:

ശ്രീജിത്ത്‌ കെ Tuesday, June 26, 2007 10:14:00 AM  

പതിഞ്ഞിരിക്കണല്ല്‌. എങ്ങിനെ സാധിച്ചു? ;)

ചിത്രങ്ങള്‍ കൊള്ളാം, നിറങ്ങള്‍ ഒക്കെ അതിന്റെ തനിമയില്‍ തന്നെ പകര്‍ത്തിയിരിക്കുന്നു. ഇഷ്ടമായി.

Sul | സുല്‍ Tuesday, June 26, 2007 10:24:00 AM  

നല്ലപടങ്ങള്‍.
ഇഷ്ടമായി. :)
-സുല്‍

കുതിരവട്ടന്‍ | kuthiravattan Tuesday, June 26, 2007 10:42:00 AM  

ആദ്യത്തെ പടം സൂപ്പര്‍.

saptavarnangal Tuesday, June 26, 2007 11:12:00 AM  

ആദ്യപടം ഇഷ്ടപ്പെട്ടു!
:)

ചില നേരത്ത്.. Tuesday, June 26, 2007 2:20:00 PM  

ചിത്രങ്ങളിലെല്ലാം ബ്രൈറ്റ്നെസ്സ് കുറവാണ്, പുതിയ ക്യാമറക്ക് കുഴപ്പമെന്തെങ്കിലും ഉണ്ടോ? അതോ ഒരു കലാ(പ)പരമായി ബ്രൈറ്റ്നെസ്സ് കുറച്ചെടുത്തതാണോ? ഒന്നാമത്തെ ഫോട്ടോയില്‍ ആകാശം നല്ല ക്ലിയര്‍ ആണ് എന്നിട്ടും ഫോട്ടോയില്‍ തെളിച്ചമില്ല.
ചിത്രങ്ങള്‍ ലംബമായും തിരശ്ചീനമായും കൃത്യത പുലര്‍ത്തുന്നുണ്ട്. അദ്ധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ പകര്‍ത്തിയെടുക്കല്‍ ചിത്രങ്ങളില്‍ ഒന്നും കാണുന്നില്ല, എല്ലാം പെറ്റിബൂര്‍ഷ്വാ സിമ്പലുകള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു :)
(ഒന്നാമത്തെ ചിത്രം ഭയങ്കരമായി ഇഷ്ടപ്പെട്ടു)

തഥാഗതന്‍ Tuesday, June 26, 2007 2:27:00 PM  

ഇബ്രു

അകത്ത് തെളിച്ചമില്ലെങ്കില്‍ പുറത്തെ തെളിച്ചം കാണാന്‍ ബുദ്ധിമുട്ടാ..

bodhappayi Tuesday, June 26, 2007 2:30:00 PM  

ഈ ഫോട്ടോകളിലെ സിമ്പോളിക്കലായ തലം വ്യക്തമാവുന്നുണ്ട് ഓരോന്നിലും.
ആദ്യത്തേതില്‍ പ്രത്യാശാസുന്ദരമായ സമത്വലോകത്തിന്റെ ചക്രവാളസീമയെ പതിപ്പിച്ചിരിക്കുന്നു...
രണ്ടാമത്തേതില്‍ ആസന്നമായ വിപ്ലവത്തില്‍ കാലൂന്നി നില്‍ക്കുന്നുവെങ്കിലും നാളെയുടെ പൊന്‍‌കിരണങ്ങളിലേക്ക് ഇടത്കാല്‍ വെക്കുന്നു. മൂന്നാമത്തേതില്‍ തകര്‍ന്നടിഞ്ഞ ഇന്നലെകളിലെ പ്രത്യയശാസ്ത്രങ്ങള്‍!!!

G.manu Tuesday, June 26, 2007 2:30:00 PM  

good mashey

തഥാഗതന്‍ Tuesday, June 26, 2007 2:37:00 PM  

കുട്ടപ്പായി...

നീ തൃലോകങ്ങളുടേയും ഭാഗധേയങ്ങള്‍ നിര്‍വചിക്കുകയും പ്രവചിക്കുകയും ചെയ്യുന്ന ഒരു
ജ്ഞാനിയാകുന്നു..qw_er_ty

കുറുമാന്‍ Tuesday, June 26, 2007 2:40:00 PM  

പടങ്ങള്‍ എല്ലാം ഇഷ്ടപെട്ടു. ഇനി ഇതുപോലെ അവസരം കിട്ടുമ്പോള്‍, മഴയത്തിരുന്ന് മീന്‍ ചൂണ്ടുന്ന ആരുടേലും ഒരൂ പടം ഇടൂ, ഒപ്പം നിറഞ്ഞു കവിയാറായ കുളവും.

Thulasi Tuesday, June 26, 2007 2:41:00 PM  

ശ്യാമസുന്ദരകേരകേദാരഭൂമിമലയാളം എന്നൊക്കെ പറയുന്നത് ,ആ ആദ്യത്തെ ചിത്രമാണ് .

അലബുണ്ടാക്കാന്‍ ശ്രമിക്കുന്ന ഇബ്രൂന്റേയും കുട്ടപ്പായിയുടേയും പിന്നിലുള്ള കറുത്തകരങ്ങളെ തിരിച്ചറിയുക ;)

അഗ്രജന്‍ Tuesday, June 26, 2007 2:55:00 PM  

എന്നെ ആകര്‍ഷിച്ചത് ആ രണ്ടാമത്തെ പടം... കാലുകള്‍ക്കൊപ്പം നീങ്ങുന്ന ഓളങ്ങള്‍, റോഡിലെ വെള്ളത്തില്‍ വണ്ടികളുടെ ടയറുകള്‍ക്കൊപ്പം നീങ്ങുന്ന ഓളങ്ങളെ നോക്കി രസിച്ചിരുന്ന കുട്ടിക്കാലത്തെ ഓര്‍മ്മിപ്പിച്ചു.

തറവാടി Tuesday, June 26, 2007 2:56:00 PM  

:)

Ambi Tuesday, June 26, 2007 3:23:00 PM  

ചന്ത്രക്കാരാ..ആ ആദ്യത്തെ പടം കിടിലം..കറുത്ത കരങ്ങള്‍ പറയുന്നത് കേള്‍ക്കേണ്ടാ.. പടങ്ങള്‍ പോരട്ടേ..

Ambi Tuesday, June 26, 2007 3:25:00 PM  

ഈ "കിടിലം , കലക്കി കടുകുവറുത്തു, കൊടു കൈ കാലെടുത്ത് വൈ"..ഒക്കെ എഴുതുമ്പോള്‍ ഒരു കൈവെറ..
സത്യായിട്ടും എഴുതിയതാണേ

മുരളി വാളൂര്‍ Tuesday, June 26, 2007 3:37:00 PM  

ഉഗ്രന്‍ പോട്ടങ്ങള്‍....
അദ്യത്തേയും രണ്ടാമത്തേയും പ്രത്യേകിച്ചും.

Dinkan-ഡിങ്കന്‍ Tuesday, June 26, 2007 3:48:00 PM  

നല്ല പടംസ്.പ്രത്യേകിച്ച് 2മത്തെ ആ മഴനടത്തം :)

ikkaas|ഇക്കാസ് Tuesday, June 26, 2007 4:23:00 PM  

എനിക്ക് ഈയിടെയായി എന്താ പറ്റിയേന്ന് അറിയില്ല ചന്ത്രക്കാരാ.. കണ്ണിനാണോ മനസ്സിനാണോ പ്രശ്നമെന്നറിയില്ല. നിങ്ങടെ പടങ്ങള്‍ മൂന്നും നല്ലതാ. പക്ഷെ മൂന്നാമത്തെ പടത്തില്‍ മാത്രമേ എനിക്ക് മഴക്കാലം ഫീല്‍ ചെയ്തുള്ളൂ.

കുട്ടിച്ചാത്തന്‍ Tuesday, June 26, 2007 5:59:00 PM  

ചാത്തനേറ്::
അഞ്ചാം ക്ലാസിലെ മലയാളപാഠപുസ്തകത്തിലെ ആദ്യ പദ്യത്തിന്റെ കൂട്റ്റെ കൊടുത്ത പടം പോലുണ്ട് ആദ്യ പടം --‘കേരളവര്‍ഷക്കാഴ്ചകള്‍’ എന്നാക്കാം ടൈറ്റിലു..

ആ പടത്തിന്റെ ഇടേലൂടേ ഇലക്ട്രിക് ലൈന്‍ വലിച്ചവനെ ഒന്നു പൊട്ടിക്കണമെന്നുണ്ട്.. എന്തായാലും കറന്റ് കാണൂല പിന്നെന്തിനാ ആ ലൈന്‍!!!

കലേഷ്‌ കുമാര്‍ Wednesday, June 27, 2007 12:34:00 AM  

ആദ്യത്തെ പടം നന്നായിട്ടുണ്ട്‌! ബാക്കിയും കൊള്ളാം!

sanu Wednesday, June 27, 2007 12:34:00 AM  

ആദ്യചിത്രം കൊള്ളാം. പക്ഷെ അതില്‍ മഴയില്ല.

ചന്ത്രക്കാറന്‍ : chandrakkaran Wednesday, June 27, 2007 11:05:00 AM  

ശ്രീജിത്ത്‌ , സുല്‍, കുതിരവട്ടന്‍ , സപ്തന്, ഇബ്റു, തഥാഗതന്‍ , ബോധപ്പായി എന്ന പഴയ കുട്ടപ്പായി, മനു, കുറു, തുളസി, അഗ്രജന്‍ , തറവാടി , അംബി, മുരളി, ഡിങ്കന്‍, ഇക്കാസ് , കുട്ടിച്ചാത്തന്‍, കലേശകുമാരന്, സാനു - ഇവിടെ വന്നതിനും പടങങള് കണ്ട് അഭിപ്റായങള് രേഖപ്പെടുത്തിയതിനും എല്ലാവറ്ക്കും നന്ദി.

ഇബ്റു, നട്ടുച്ചക്കെടുത്ത പടമാണ്‌. വെളിച്ചം കുറച്ചതുതന്നെയാണ്‌.

"അദ്ധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ പകര്‍ത്തിയെടുക്കല്‍ ചിത്രങ്ങളില്‍ ഒന്നും കാണുന്നില്ല, എല്ലാം പെറ്റിബൂര്‍ഷ്വാ സിമ്പലുകള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു :)"

ജീവിച്ചുപൊക്കോട്ടെ ഇബ്റൂ...!

കുട്ടപ്പായീ, ഇതു മാര്ക്സ് ചേട്ടന് പണ്ടേ പറഞ്ഞതല്ലേ? 'The philosophers have only interpreted the world, in various ways' എന്ന്‌. തത്വചിന്തകനായോ? വ്യാഖ്യാനം കണ്ടപ്പോള് ഞാന് ചോദിച്ചുപോകുകയാണ്‌...! പോരാത്തതിന്‌ തഥാഗതനും പറഞിരിക്കുന്നു താങ്കളൊരു ജ്ഞാനിയാണെന്ന്‌!

കുറൂ, ഒരു ചൂണ്ടപ്പടം കൈയ്യിലുണ്ട്, പിന്നീട്‌ പൂശാം.

ഇക്കാസേ, നിങ്ങ കൊച്ചിക്കാരായതുകൊണ്ടാ അങ്ങനെ തോന്നുന്നത്‌. ഞങ്ങളുടെ നാട്ടിലൂക്കെ മഴപെയ്ത്‌ വെള്ളപ്പൊക്കമുണ്ടാകുന്ന ഇത്തരം സന്ദര്ഭങ്ങളില് മാത്രമേ ഇങ്ങനെ വെള്ളം കാണൂ. ആദ്യചിത്റം മഴപെയ്ത്‌ വെള്ളം കയറിക്കിടക്കുന്ന ഒരു പാടമാണ്‌.

കുട്ടന്‍സ്‌ Wednesday, June 27, 2007 11:17:00 AM  

മഴ കൊള്ളാം...
:)
കുട്ടപ്പായി ആകെ കണ്‍ഫ്യൂഷന്‍ ആക്കിയല്ലോ..

കുട്ടന്‍സ് | Sijith

Kiranz..!! Wednesday, June 27, 2007 12:30:00 PM  

എന്റമ്മച്ചി..ചന്ദ്രക്കാറാ‍..ഒരൊറ്റയാഴ്ച്ച മഴ കാരണം അനങ്ങാതെ ഒരു മൂലക്ക് ചുരുണ്ട് കൂടി, അഡാറു കാറ്റില്‍ ‍ലൈന്‍ കമ്പിയേലൊടിഞ്ഞു വീണ കന്നിവരിക്കപ്ലാവിന്റെ ചില്ലമുറിക്കാന്‍ മഴയത്ത് കുമാരനെ വിളിച്ച് കൊണ്ടുവരാനോടിയ ഓട്ടത്തിന്റെ ക്ഷീണം മാറി വരുന്നതേയുള്ളാശാനെ..അതിന്റെ ക്ഷീണം മാറുന്നതിനു മുന്‍പേ കൊതിപ്പിച്ച് വീണ്ടും നാട്ടിലേക്കോടിക്കല്ലേയെന്റിഷ്ടാ...!

അല്ല ഇതെന്തോന്ന് ? എല്ലാവരും തുളസിക്കു പഠിക്കുന്നോ ?

ചന്ദ്രക്കാറന്‍ ഒരു ഫോട്ടമ്പുലിയായ് മാറിക്കൊണ്ടിരിക്കുന്നു,അനുഗ്രഹിച്ചിരിക്കുന്നു,ഉണ്ണീ നന്നായി വരൂ..:)

sandoz Wednesday, June 27, 2007 12:42:00 PM  

ഞാനുമൊരിക്കല്‍ വളര്‍ന്ന് വലുതായ് ക്യാമറ വാങിക്കും..

ബാങ്ലൂര്‍ ബ്ലോഗേഴ്സ് രണ്ടും കല്‍പ്പിച്ചാണല്ലോ...
മഴനൂലും പടം പിടിക്കണു.....

ആ വെള്ളക്കെട്ടിന്റെ പടം ഇഷ്ടപ്പെട്ടു....

ദിവ (ഇമ്മാനുവല്‍) Thursday, June 28, 2007 6:10:00 AM  

ആദ്യത്തെ ചിത്രം ആണ് എന്റെയും ഫേവറൈറ്റ്

nalan::നളന്‍ Friday, June 29, 2007 9:21:00 AM  

രണ്ടാമത്തെ പടം വലുതാക്കിയപ്പോള്‍, അതിന്റെ ഷാര്‍പ്പ്നെസ് നന്നായി അനുഭവപ്പെട്ടു. ആ റിഫ്ലെക്ഷന്‍സും നന്നായി

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP