Friday, June 15, 2007

മഴപെയ്തുമാനം തെളിഞ്ഞ നേരം...

20 comments:

ശ്രീജിത്ത്‌ കെ Friday, June 15, 2007 11:58:00 AM  

Good one, Deepak

ikkaas|ഇക്കാസ് Friday, June 15, 2007 12:12:00 PM  

ദീപക്കോയ്..
സെറ്റപ്പ് പടം. ശരിക്കും മഴ വരാന്‍ പോണപോലെ :)

ഇടിവാള്‍ Friday, June 15, 2007 12:44:00 PM  

കൊള്ളാം നല്ല പടം! ഇതെവിടാ സ്ഥലം?

ഇക്കാസേ.. ഇതു മഴപെയ്തൊഴിഞ്ഞ ആകാശമല്ലേ? ;)

ആലപ്പുഴക്കാരന്‍ | Alappuzhakaran Friday, June 15, 2007 1:18:00 PM  

:)

ചന്ത്രക്കാറന്‍ Friday, June 15, 2007 1:23:00 PM  

സെന്സറില് പൊടിയുണ്ടോ എന്നു നോക്കാന് വെറുതെ വീട്ടുമുറ്റത്തിറങ്ങി ആകാശത്തേക്ക്‌ ക്ലിക്കിയതാ, കിട്ടിയ ചിത്റം ഇങ്ങനെയായിപ്പോയി. പടമ്പിടുത്തമത്സരത്തിനുവേണ്ടി കഷ്ടപ്പെട്ട്‌ പിടിച്ച പച്ചപ്പടങ്ങളൊക്കെ ചവറ്റുകൊട്ടയിലിടാന് പാകത്തിനുള്ളതും. എന്നാല്പ്പിന്നെ ചക്ക വീണപ്പോള് ചത്ത മുയലിനെ ഇവിടെ തൂക്കിയിട്ടേക്കാം എന്നു കരുതി.

കുട്ടിച്ചാത്തന്‍ Friday, June 15, 2007 3:12:00 PM  

ചാത്തനേറ്:
മുയലിന്റെ വലത്തെ സൈഡിലെ കറുത്ത ചെവി കുറച്ച് വെട്ടീക്കളയോ..

ആകെ മൊത്തം നല്ലപടം..

Dinkan-ഡിങ്കന്‍ Friday, June 15, 2007 5:21:00 PM  

ഒരു ഭീകരാകാശം.
നല്ല ചിത്രം

ഷാനവാസ്‌ ഇലിപ്പക്കുളം Friday, June 15, 2007 5:56:00 PM  

ചന്ദ്രക്കാരാ, പടം നന്നായിട്ടുണ്ട്.സെന്സറില് പൊടിയുണ്ടോ എന്നു നോക്കാന്‍ തോന്നിയത് നന്നായി! ഇത് S3IS ആണോ അതോ SLR ആണോ കാമറ? തോളില്‍ തൂക്കിയിട്ടിരിക്കുന്ന തു വായിച്ചിട്ട് canon ആണെന്ന് മനസ്സിലായി പക്ഷേ മൊഡെല്‍ മനസ്സിലായില്ല. ഒത്താല്‍ ഒന്ന് വാങ്ങണമെന്നുമുണ്ട്. ഫ്രീയായിട്ടൊരു ഉപദേശം തരാമോ?

ചക്കര Friday, June 15, 2007 7:49:00 PM  

:)

പച്ചാളം : pachalam Friday, June 15, 2007 8:01:00 PM  

ഡിങ്കന്‍റെ കമന്‍റ് കറക്ട്, നല്ല ഭീകര മാനം!!
എനിക്കീ ചിത്രം കണ്ടിട്ട്, “ഇന്ന് മഴപെയ്യുമോ?” എന്ന് ചോദിക്കുന്ന ഒരു ഫീല്‍.

യാത്രാമൊഴി Saturday, June 16, 2007 8:47:00 AM  

ദീപക്,

സെന്‍സറില്‍ പൊടിയുണ്ടോയെന്ന് ടെസ്റ്റ് ചെയ്യാന്‍ ലെന്‍സിന്റെ ഏറ്റവും കൂടിയ അപേര്‍ച്ചറില്‍ (f22-f25 in 18-55mm) നല്ല തെളിഞ്ഞ ആകാശത്തിന്റെ (വെള്ള ബാക്ഗ്രൗണ്ട് ഏതായാലും മതി) പടം എടുക്കണം.

ഈ പടം കൊള്ളാം കേട്ടോ.
ഭാഗ്യവാന്‍, പൊടിപോലുമില്ല കണ്ടുപിടിക്കാന്‍!

saptavarnangal Monday, June 18, 2007 12:53:00 PM  

കൊള്ളാം ചന്ത്രക്കാരാ,
സെന്‍സറില്‍ പൊടി നോക്കാന്‍ പോയി തേങ്ങ വീണു സെന്‍സറു തന്നെ പോയേനേ.. :)

യാത്രാമൊഴി പറഞ്ഞപോലെ വെളുത്ത ബാക്ക്‍ഗ്രൌണ്ട് മതി, നല്ല കുമ്മായം തേച്ച ഭിത്തി ഒരെണ്ണമെടുക്ക്! ഇളം നിറത്തിലുള്ള ഭിത്തിയുടെ പടം എടുത്തിട്ട് ഫോട്ടോഷാപ്പില്‍ ലെവലില്‍ പണിതു നോക്കിയാലും മതി എന്ന് ചില സൈറ്റുകള്‍ പറയുന്നു.

കലേഷ്‌ കുമാര്‍ Monday, June 18, 2007 1:06:00 PM  

നന്നായിട്ടുണ്ട്!

കേരളത്തിലിപ്പോള്‍ മഴയാ!

കുട്ടമ്മേനൊന്‍::KM Monday, June 18, 2007 1:09:00 PM  

സൂപ്പറായിട്ടുണ്ട് പടം.

ഇത്തിരിവെട്ടം Monday, June 18, 2007 1:28:00 PM  

നന്നായിരിക്കുന്നു മാഷേ...

ചന്ത്രക്കാറന്‍ : chandrakkaran Tuesday, June 26, 2007 9:48:00 AM  

ദയവായി എന്നോടു ക്ഷമിക്കണം - മറുപടി ഇത്റയും വൈകിപ്പോയി. രണ്ടുതവണ ഓണ്ലൈന് മൊഴിയിലടിച്ച കമന്റ് കാക്ക കൊണ്ടുപോയി.

ശ്രീജിത്ത്‌ , ഇക്കാസ് , ഇടിവാള്‍, ആലപ്പുഴക്കാരന്‍ , കുട്ടിച്ചാത്തന്‍ , ഡിങ്കന്‍ , ചക്കര, പച്ചാളം, കലേഷ്‌ , കുട്ടമ്മേനൊന്‍, ഇബ്റു - നന്ദി.

ഷാനവാസ്‌, എന്റേത്‌ canon 350D (SLR) ആണ്‌.

ഉപദേശിക്കാനുള്ള വിവരമൊന്നും എനിക്കില്ല. നമ്മുടെ സപ്തന്റെ "ഫോട്ടോഗ്രാഫി - ഒരു പരിചയപ്പെടല്‍" (http://fototips.blogspot.com/) എന്ന ബ്ലോഗ് കണ്ടിട്ടില്ലേ? ഒരു മാതിരിപ്പെട്ട വിവരങ്ങളൊക്കെ അവിടെയുണ്ട്. dpreview.com നല്ലൊരു സൈറ്റാണ്‌.

ഇന്ത്യയിലാണെങ്കില് ഷോറൂമുകളില്നിന്നും വാങ്ങാതിരിക്കുകയാവും ഭേദം - കൊല്ലുന്ന വിലയാണ്‌. പല ആള്ട്ടറ്നേറ്റ് സോഴ്സുകളുമുണ്ട്.

യാത്രാമൊഴി, വളരെ നന്ദി. സെന്സറിലെ പൊടി എന്റെ പേടിസ്വപ്നമാണ്‌. ഈ ക്യാമറ വാങ്ങി ഒരാഴ്ചയാകുമ്പോളേക്കും അവന് നമ്മുടെ സെന്സറില് താമസമാക്കി. പലതവണ ക്ലീന് ചെയ്യാന് കൊടുത്തുമടുത്തപ്പോള് $100 കൊടുത്ത്‌ copperhill cleaning kit വരുത്തി. പത്തുനാല്പ്പതുതവണ ക്ലീഇന് ചെയ്തതിനുശേഷമാണ്‌ sensor cleaning is never perfect എന്നു മനസ്സിലായത്. എന്നാലും ഇടക്കിടക്ക്‌ ആകാശത്തേക്കു ക്ലിക്കിനോക്കും, വല്ലതും പുതുതായി ഉണ്ടോ എന്നും ഉണ്ടായിരുന്ന ചില ചെറിയ പാടുകള് പോയോ എന്നും.

സപ്താ, നന്ദി. f36, ഫോട്ടോഷോപ്പില് auto level, clean sky - ഇത്റയുമായാല് ഏതു പുത്തന് ക്യാമറയിലും പൊടികാണുമെന്നാണ്‌ തോന്നുന്നത്‌. എന്റെ ക്യാമറയില് ആ പണിനോക്കിയാല് വീണ്ടും സങ്കടമാവും, പൊടി ഉറപ്പാ!

ആരെങ്കിലും അമേരിക്കയില്നിന്നും വരുന്നുണ്ടെങ്കില് ഒന്നറിയിക്കണേ, ഒരു സൂം ലെന്സ്‌ വാങാനാണ്‌. അതൊന്ന്‌ ഏറ്റിക്കൊണ്ടുവരാന് സന്മനസ്സുള്ളവറ്ക്ക്‌ തീറ്ച്ചയായും സമാധാനവും സൊഖ്യവും!

ദില്‍ബാസുരന്‍ Tuesday, June 26, 2007 11:19:00 AM  

മാഷേ,
ഒരു പേടിപ്പെടുത്തുന്ന മന്ത്രവാദ നോവലിന്റെ പശ്ചാത്തലം പോലെ മനോഹരം.

പൊതുവാള് Tuesday, June 26, 2007 1:06:00 PM  

ഈ പശ്ചാത്തലത്തിലാണോ ആര്‍ത്തട്ടഹസിച്ചു കൊണ്ട് രണ്ടു കൈകളിലും നിരവധി ബോംബുകളും റോക്കറ്റ് ലോഞ്ചറുകളുമൊക്കെയായി ദില്‍ബാസുരന്‍ പ്രത്യക്ഷപ്പെടുക?:)

ദില്‍ബാ ചന്ദ്രക്കാറന്റെ നോവല്‍ കൊള്ളാല്ലേ?

ദില്‍ബാസുരന്‍ Tuesday, June 26, 2007 1:14:00 PM  

പൊതുവാള് മാഷെ പണ്ട് ഒരു പഴയ പ്രേത നോവല്‍ വായിച്ചു. “കാത്തിരിപ്പിന്റെ വരണ്ടകാറ്റില്‍ പാലപ്പൂവിന്റെ മണം. മന്ദാകിനി തിരിഞ്ഞ് നോക്കി. തെക്കിനിയിലെ കല്‍വിളക്ക് അണഞ്ഞിരിക്കുന്നു. ഏത് ദിശയില്‍ നിന്ന് കാറ്റ് വീശിയാലും കെടാതിരിക്കാന്‍ തറവാട്ട് കാരണവന്മാര്‍ പെരുന്തച്ചനെ കൊണ്ട് കണക്ക് വെപ്പിച്ച് നിര്‍മ്മിച്ച വിളക്ക്. കണ്ണടച്ച്‍ മഹേശ്വരനെ ധ്യാനിച്ച അവല്‍ പിന്നിലെ ഇരുട്ടില്‍ നിന്ന് നീണ്ട് വന്ന ആ രൂപത്തെ കണ്ടില്ല. അവള്‍ ഞെട്ടിത്തിരിഞ്ഞു നോക്കി.....” പിന്നെ പുസ്തകത്തിന്റെ ചട്ടയാണ്. അവസാനമില്ല. :-(

പൊതുവാള് Tuesday, June 26, 2007 1:44:00 PM  

ദില്‍ബാ നീ എത്തീല്ലേ?:)

പണ്ട് കുറേ പ്രേത നോവലുകളും ഡിറ്റക്റ്റീവ് നോവലുകളുമൊക്കെ വായിച്ചിട്ടുള്ളതാ. ഇതു പോലെ അവസാന താള്‍ ഇല്ലാതെ വരുമ്പോഴാണ് വല്ലാത്ത വിഷമം തോന്നുക.

സ്കൂള്‍ ലൈബ്രറിയില്‍ നിന്നും പുസ്തകമെടുത്താല്‍ വായിച്ചിട്ട് ചെറുകുറിപ്പ് തയ്യാറാക്കി കാണിക്കണമായിരുന്നു.ആദ്യമൊക്കെ അദ്ധ്യാപകന്‍ തരുന്നത് കൊണ്ടു പോയി വായിച്ചു കൊള്ളണം.

അങ്ങനെ കിട്ടിയിരുന്നവ എല്ലാം വായിക്കാന്‍ രസമുള്ളവയായിരിക്കില്ല.അവയുടെ ആമുഖം, പുറംചട്ടയിലെ കുറിപ്പ് എന്നിവയൊക്കെ പകര്‍ത്തിക്കൊണ്ടുപോയി കാണീക്കും .

അദ്ധ്യാപകന്‍ ഒപ്പിടുന്നതിനു തൊട്ടു മുന്‍പിലായി സ്വന്തമായി എന്തെങ്കിലും രണ്ടു വാചകങ്ങള്‍ എഴുതും.സാറ് അതു മാത്രം കണ്ട് സമാധാനിച്ച് ഒപ്പിട്ട് അടുത്ത പുസ്തകം തരും.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP