Friday, February 16, 2007

കുറച്ചു ചിത്രങ്ങള്‍കൂടി


ബാംഗ്ലൂര്‍-മൈസൂര്‍ റോഡിലെ ഒരു ദൃശ്യം
വികസനം - എവിടെനിന്നോ വരുന്നു, നാടിന്റെ നെഞ്ചിലൊരു കാലൂന്നി എവിടേക്കോ പോകുന്നു...
മോട്ടോര്‍ സ്റ്റാര്‍ട്ടുചെയ്തതിനുശേഷം ഓടിപ്പോയി ഉണങ്ങിയ ചാലില്‍ നില്‍ക്കുക, പുതുവെള്ളം ശീല്‍ക്കാരത്തോടെ കാലടികളെ പൊട്ടിത്തരിപ്പിച്ചുകൊണ്ടു കടന്നുപോകും, വീണ്ടും വെള്ളത്തിനുമുന്‍പേ ഓടി ചാലില്‍ നില്‍ക്കുക...
ഞങ്ങളുടെ പുഴ. ഭാരതപ്പുഴയുടെയോ (നിളയോ? അതെന്തു കുന്തം?) മറ്റോ തീരത്തുള്ളവര്‍ ഇവളെ തോടെന്നു വിളിച്ചേക്കാം. എന്നാലുമിവള്‍ കൊല്ലം മുഴുവന്‍ ഞങ്ങള്‍ക്ക്‌ വെള്ളം തരുന്നു
ഏതോ വിദൂരനഗരത്തില്‍ ആരുടെയോ അന്നമാകേണ്ട വാഴപ്പഴങ്ങള്‍ ജീവിതത്തിലെ ആദ്യയാത്രയില്‍

ഇനി ഏതാണ്ടൊരുകൊല്ലം ഓരോ കൂമ്പുവിടരുന്നതും ഓരോ പോള കരിയുന്നതും നോക്കി കര്‍ഷകന്‍ കാവലുണ്ടാകും, അവിടെനിന്നും ചന്തയില്‍ വില്‍പ്പനക്കെത്തുന്ന നിമിഷംമുതല്‍ വെറുമൊരു ചരക്ക്‌, അവിടെയുള്ള മറ്റേതുവസ്തുവിനെയുംപോലെ പണംകൊണ്ടു വിലയിടാവുന്ന ഒന്ന്‌...

13 comments:

വടക്കാഞ്ചേരി Friday, February 16, 2007 3:18:00 PM  

എല്ലാവരും ക്യാമറ കണ്ട് പരീക്ഷണം നടത്തുന്ന കാലമാണല്ലോ ഗുരുവായൂരപ്പാ! ക്യാമറയൊന്ന് വാങ്ങിയിട്ടുതന്നെ കാര്യം..

ചിത്രങ്ങളെല്ലാം നന്നായി... നാട്ടിലെത്തിയ പ്രതീതി

വേണു venu Friday, February 16, 2007 3:24:00 PM  

നല്ല ചിത്രങ്ങള്‍. പ്രത്യേകിച്ചും 3,4.

ബെന്നി::benny Friday, February 16, 2007 3:33:00 PM  

ദീപക്കേ, പൊഴേലെ വെള്ളൊന്നും വറ്റീട്ടില്ലേ? ഫെബ്രുവര്യായില്ലേ, എന്നിട്ടും പൊഴക്കെന്താ ഊക്ക്! ബാലന്റെ പറമ്പിലേക്കിറങ്ങി കൊറച്ച് പടം എടുക്കാര്‍‌ന്നില്യേ? ഇനീണ്ടോ പടങ്ങള്? മാര്‍ച്ചില്‍ നാട്ടീപ്പോണ്ട്. അതിന് നുമ്പ് ഒരു ക്യാമറ വാങ്ങണം‌ന്ന്‌ണ്ട്. ദിനേശനീം ബാലനീം ഒക്കെക്കൂട്ടി ഒരു ട്രിപ്പ് പ്ലാന്‍ ചെയ്യാം... നമ്പറത്തേക്ക് :) നമ്പറന്നൊക്കെ പറേമ്പോ....ഹാ...

ശ്രീജിത്ത്‌ കെ Friday, February 16, 2007 3:51:00 PM  

ഈ ചിത്രങ്ങളെല്ലാം കൂടി ഒരു സ്ലൈഡ് ഷോ ആക്കിയിട്ട് ബെഥോവന്റെ പാട്ടും ബാക്ക്ഗ്രൌണ്ട് ആക്കിയാല്‍ ദൂരദര്‍ശനില്‍ ഫില്ലര്‍ ആയിട്ട് കൊടുക്കാം ;) ഒരു ബന്ധവും ഇല്ലാത്ത ചിത്രങ്ങള്‍. എങ്കിലും രസമുണ്ട്.

Peelikkutty!!!!! Friday, February 16, 2007 3:57:00 PM  

ദീപക്കേട്ടാ കൊള്ളാലൊ!

കൃഷ്‌ | krish Friday, February 16, 2007 4:43:00 PM  

ചിത്രങള്‍ നന്നായി.
ആദ്യത്തെ ചിത്രത്തില്‍ മുകളിലെ ചാക്ക്‌ വായുവിലാണോ, സൈക്കിള്‍ ഓടിക്കുന്നയാളുടെ തലയിലാണോ വെച്ചിരിക്കുന്നത്.

കൃഷ് | krish

വിഷ്ണു പ്രസാദ് Friday, February 16, 2007 9:40:00 PM  

-:)

ദിവ (diva) Friday, February 16, 2007 11:44:00 PM  

really like pic#5

wr

ചന്ത്രക്കാറന്‍ Saturday, February 17, 2007 10:57:00 AM  

വടക്കാഞ്ചേരീ, സംഗതി വടക്കാഞ്ചേരിപ്പുഴതന്നെ. മ്മടെ പൊഴ.

ബെന്നീ, പുഴക്കിപ്പോഴും നല്ല ഊക്കാ, നിറച്ചും വെള്ളം.
ബാലന്റെ പറമ്പിലിറങ്ങി പടംപിടിച്ചിട്ടുവേണം കടവില്‍ കുളിക്കുന്ന പെണ്ണുങ്ങള്‍ എന്നെയിട്ടു പെരുക്കാന്‍!
നമ്പറന്നൊക്കെ പറയുമ്പോള്‍ എന്തേ ഒരു കുളിര്‌, ജെയ്സിയോടു പറയണോ?

ശ്രീജിത്തേ, ബീഥോവന്റെ "പാട്ടോ"? അദ്ദേഹംതന്നെ പാടിയതാണോ? ഞാനിതുവരെ കേട്ടിട്ടില്ല ഗെഡീ. ഒന്നയച്ചുതരണേ.

കൃഷ്‌, അതയാളുടെ തലയിലോ കഴുത്തിലോ മറ്റോ കെട്ടിവച്ചിരിക്കയാണ്‌, കൃത്യമായി കാണാന്‍ പറ്റിയില്ല.

വേണു, പീലി, വിഷ്ണുപ്രസാദ്‌, ദിവ - നന്ദി.

ബിജോയ്‌ മോഹന്‍ | Bijoy Mohan Saturday, February 17, 2007 10:58:00 AM  

എനിക്കിഷ്ടപ്പെട്ടത് മുന്നാമത്തെ ചിത്രമാണ്. ചിത്രങ്ങള്‍ക്ക് ക്ലാരിറ്റി കുറച്ച് കുറവാണെങ്കിലും കൊള്ളാം.. അതുപോലെതന്നെ വിവരണവും...
-ബിജോയ്

കുറുമാന്‍ Saturday, February 17, 2007 11:52:00 AM  

ചിത്രങ്ങള്‍, ചിത്രങ്ങളേ നിങ്ങള്‍ ചന്ത്ര കുമാരികളല്ലോ :)

nalan::നളന്‍ Saturday, February 17, 2007 2:56:00 PM  

പരീക്ഷണങ്ങള്‍ കൊള്ളാം, സൊഫ്റ്റ്നെസ്സിന്റെ പ്രശ്നമുണ്ട്. കൂടുതല്‍ കൂടുതല്‍ പടങ്ങളെടുക്കുക..

കുറിപ്പുകളും നന്നായിട്ടുണ്ട്.

തഥാഗതന്‍ Monday, February 19, 2007 12:56:00 PM  

ഹഹഹ.. തമ്മില്‍ ബന്ധമില്ലെങ്കിലും പോട്ടങ്ങള്‍ കൊള്ളാം.. ബിഥോവന്റെ പാട്ട്.. ഹഹഹ അതു ഒരു ഒന്നൊന്നര അലക്കായല്ലോ ശ്രീജിത്തേ..

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP