Monday, January 22, 2007

എന്റെ പടംപിടുത്തപരീക്ഷണങ്ങള്‍

ഒരു ക്യാമറയുണ്ടെങ്കില്‍ ഏതവനും പടം പിടിക്കാം, അങ്ങനെ ഞാനും പിടിച്ചു. കിടക്കട്ടെ ബ്ലോഗില്‍.

കൈപ്പള്ളി, തുളസി, നളന്‍, സപ്തന്‍, കുമാര്‍ തുടങ്ങിയവര്‍ ദയവായി പൊറുക്കുക. ഇന്നത്തോടെ നിര്‍ത്തിക്കോണം പടംപിടുത്തം, വലതുകൈയ്യിന്റെ ചൂണ്ടുവിരല്‍ മുറിച്ചിവിടെവച്ചിട്ടുപോ എന്നു മാത്രം പറയരുത്‌, പ്ലീസ്‌.

ബന്നാര്‍ഗട്ടയില്‍ പോയപ്പോള്‍ കിട്ടിയ (എടുത്തതല്ല, കിട്ടിയതാണ്‌) ചില ചിത്രങ്ങള്‍. ഇനിയുമുണ്ട്‌. എണ്ണം കൂടുന്തോറും തല്ലും കൂട്മെന്ന്‌ പേടിച്ച്‌ തല്‍ക്കാലം ഇത്രയേ ഉള്ളൂ.


ഇങ്ങനാണോഡേയ്‌ ക്യാമറകളു പിടിക്കണത്‌? പണിയറിയില്ലെങ്കി കളഞ്ഞിട്ടു പോഡേയ്‌... ഒരു കൈപ്പള്ളി ലൈന്‍ പുലി.


ധൈര്യമുണ്ടെങ്കില്‍ എന്നെയൊന്നുതുറന്നുവിട്ടു നീ പടം പിടി...

കലക്കവെള്ളത്തില്‍ വല്ലതും ചത്തുപൊന്തുമോ? കമന്റോ വിവാദമോ മറ്റോ? ഇല്ലെങ്കില്‍ കുറെ തെറി കേട്ടാലും മതിയായിരുന്നു. ഒന്നുമില്ലെങ്കില്‍ ഇന്നെങ്ങനെ വിശപ്പടക്കും, എങ്ങനെ രാത്രി ഉറക്കം കിട്ടും...?തുളസി ക്രോപ്പുചെയ്ത്‌ പിന്നെന്തൊക്കെയോ ചെയ്തുതന്ന ചിത്രം. അദ്ദേഹം "അവസാനത്തെ ചിത്രം" എന്നു പറഞ്ഞത്‌ ഇതാണ്‌. ബാക്കിയുള്ളവ പിന്നീട്‌ പോസ്റ്റില്‍ ചേര്‍ത്തവയാണ്‌.സഫാരി വണ്ടിയില്‍നിന്നും തലപുറത്തിട്ട്‌ എടുത്തവയാണ്‌ താഴെയുള്ള പടങ്ങള്‍. ഫോട്ടോഗ്രാഫി അറിയാത്തവന്‍ ഓടുന്നതും വള്രെക്കുറച്ചുസമയം മാത്രം നിര്‍ത്തുകയും ചെയ്യുന്ന വണ്ടിയില്‍നിന്നും ഫോട്ടോയെടുത്താല്‍ ഇങ്ങനെയിരിക്കും!

കടുവയും പുലിയും സിംഹവുമൊക്കെ കഴിഞ്ഞ്‌...


...ഇവന്‍മാര്‍ക്കും ഇവളുമാര്‍ക്കൊക്കെ തീറ്റയും വേണ്ടേ? ഇതാ...

19 comments:

ബെന്നി::benny Monday, January 22, 2007 1:25:00 PM  

നിനക്ക് ഇത്രക്ക് ധൈര്യം വന്നോ? കയ്യിലെ ക്യാമറ, തോക്കാണെന്ന വിചാരമാ?

എന്തായാലും നല്ല പടങ്ങള്‍..

തഥാഗതന്‍ Monday, January 22, 2007 2:08:00 PM  

ഭീകരം ബീഭത്സം ഭയാനകം(അപാര ധൈര്യം)

കുറുമാന്‍ Monday, January 22, 2007 2:40:00 PM  

പടം പിടുത്തക്കാരെ തടഞ്ഞട്ട് നടക്കാന്‍ പാടില്ല്യാണ്ടായല്ലോ ബ്ലോഗും കാവില്‍ ഭഗോതീ.

നല്ല പടങ്ങള്‍ തന്നെ ചന്ത്രക്കാരാ?

പടം, പടസ്തേ, പടാവൂ (അതായത്, പടം പിടിച്ച്, പോസ്റ്റ് ചെയ്തിരുന്നാലും അസ്തമയമാവുമ്പോള്‍ അടിച്ചു പടമാവാന്‍ മറക്കണ്ടാ എന്നര്‍ത്ഥം)

Thulasi Monday, January 22, 2007 4:56:00 PM  

ഒരു ചന്ദ്രക്കാറന്‍ ടെച്ചുണ്ടല്ലോ, അവസാനത്തെ ചിത്രം ക്രോപ് ചെയ്താല്‍ ഒരു ഗംഭീര പടമാക്കി മാറ്റാം :)

ആശംസകള്‍.

nalan::നളന്‍ Monday, January 22, 2007 5:02:00 PM  

പടം, പടസ്തേ, പടാവൂ (അതായത്, പടം പിടിച്ച്, പോസ്റ്റ് ചെയ്തിരുന്നാലും അസ്തമയമാവുമ്പോള്‍ അടിച്ചു പടമാവാന്‍ മറക്കണ്ടാ എന്നര്‍ത്ഥം)

ഹ ഹ കുറുമാന്‍‌ജി.. U.B.ഗ്രൂപ്പ് ഇങ്ങേരുടെ ബലത്തിലല്ലേ വിലസുന്നത്.

ആ പുലി മണം പിടിക്കുന്നതു കണ്ടില്ലേ

ikkaas|ഇക്കാസ് Monday, January 22, 2007 5:16:00 PM  

പുലിപ്പടം പുലി തന്നെ കെട്ടാ..

തഥാഗതന്‍ Tuesday, January 23, 2007 12:17:00 PM  

എന്താ ഇപ്പോള്‍ പറയുക
മൂന്നെണ്ണം ആകുംവരെ എണ്ണം ഓര്‍മ്മ ഉണ്ടാകുകയും പിന്നെ 6 കഴിഞ്ഞ ഏഴാമത്തേത് ഓര്‍ഡര്‍ ചെയ്യുമ്പോള്‍ “എടൈ ഇത് എത്രാമത്തേതാടൈ” എന്ന് ചോദിയ്ക്കുമ്പോള്‍
“ഏയ് 4 എണ്ണമായിട്ടേ ഒള്ളു” എന്ന എന്റെ ഉത്തരം വിശ്വസിച്ച് പിന്നെയും 2 എണ്ണം കൂടെ (മൊത്തം 8) വീശി ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടില്‍ ബൈക്ക് ഓടിച്ച് പോകുന്ന ഒരാളെ ഇവിടെ എല്ലാവര്‍ക്കും അറിയാം പകഷേ പേരു പറയില്ല..

ചന്ത്രക്കാറന്‍ Tuesday, January 23, 2007 12:27:00 PM  

അദ്ദേഹം ബന്നാര്‍ഗട്ട റോഡിലുള്ള IBM ഓഫീസില്‍ നിന്നും വരുന്ന വഴി ഈജിപുര സിഗ്നലില്‍ വണ്ടി നിര്‍ത്തിയിടുമ്പോള്‍ ഊടിപ്പോയി ഒന്നര അടിച്ചത്‌ ഇതിനു പുറമെയാണ്‌. അതും കൂട്ടിയാല്‍ എത്രയായി?

എല്ലാം പോട്ടെന്നു വെക്കാം, അടിച്ചുപാമ്പായി രണ്ടുകാലിലും നാലുകാലിലുമല്ലാത്ത ഒരു കങ്ങാരു സ്റ്റെയിലില്‍ നിന്ന്‌ "കണ്ടോഡേയ്‌, എനിക്കൊരു കുഴപ്പവുമില്ല, എന്നെക്കണ്ടുപടിയെഡേയ്‌" എന്നു പറഞ്ഞ്‌ കാറിന്റെ ഡ്രൈവിംഗ്‌ സീറ്റിലേക്കുള്ള ആ ചരിഞ്ഞ പോക്കുണ്ടല്ലോ, അപാരമപ്പാ...

RR Tuesday, January 23, 2007 12:34:00 PM  

അതാരാ ഇവിടെ ബന്നാര്‍ഗട്ട റോഡിലെ IBM ഇല്‍ ജോലി ചെയ്യുന്നത്‌? :)

ചന്ത്രക്കാറാ നല്ല പടങ്ങള്‍

qw_er_ty

Thulasi Tuesday, January 23, 2007 12:41:00 PM  

ബന്നാര്‍ഗട്ടയിലെ ഏതു റേഷന്‍ കടയുടെ മുകളിലാണു ഇയാള്‍ടെ ഓഫീസ്‌ തടികൂട്ടിയിരിക്കുന്നത് എന്നുകൂടി പറ :)

തഥാഗതന്‍ Tuesday, January 23, 2007 5:43:00 PM  

അവിടെ ജ്വാലി അല്ല.. അവീടെ എന്തോ കാര്യത്തിന് പോയതാണ്.

qw_er_ty

കണ്ണൂസ്‌ Tuesday, January 23, 2007 10:40:00 PM  

പടം, പടസ്തേ, പടാവൂ

Even after reading 11 chapters of Yu.Pa, I was not convinced Kuruman is having this much guts. Ippo sammathicchu thannirikkunnu. ChandrakkaaranOT samskr^tham paRayunnathilum bhEdam, aa pulikkoottil chaadunnathaayirunnu. :-)

BTW, Adipoli padams, mashe

Anonymous Tuesday, January 23, 2007 11:22:00 PM  

എനിക്കാ മൂന്നാമത്തെ പടം ഭയങ്കരമായിട്ട് പിടിച്ചു. ഇപ്പോഴും ഞാന്‍ ഒരു ടീനേജര്‍ ആയിരുന്നെങ്കില്‍ അതു എന്‍ലാര്‍ജ് ചെയ്തു എന്റെ മുറിയുടെ വാതിലിന്റെ മുന്നില്‍ ഒട്ടിച്ചേനെ....!

വിശാല മനസ്കന്‍ Wednesday, January 24, 2007 12:10:00 AM  

കിണുക്കന്‍ പടങ്ങള്‍ ചന്ത്രക്കാറാ..അപ്പോള്‍ ആള് മോശക്കാരനല്ല ല്ലേ?

മൂന്നാമത്തെ പടത്തിലെ ഗഡി, പൊറോട്ടക്ക് മാവ് കുഴക്കുകയായിരുന്നോ? കയ്യില്‍ മൈദ!

ക്യാമറ വാങ്ങുന്നതിന് മുന്‍പ് എവിടെപോയാലും, എന്ത് കണ്ടാലും ‘ശോ! ക്യാമറയുണ്ടെങ്കില്‍....’ എന്നോര്‍ത്തിരുന്നു.

ഇപ്പോള്‍ കട്ടിലിന്റെ അടിയില്‍ നിന്ന് എന്തെങ്കിലും മാറ്റുമ്പോള്‍, ക്യാമറ കാണുമ്പോഴാണ് ‘ഇങ്ങിനെ ഒരു സാധനം സ്വന്തമായുണ്ട് ല്ലേ?’ എന്ന് ഓര്‍ക്കുന്നത്.

Siju | സിജു Wednesday, January 24, 2007 11:25:00 AM  

ചന്ത്രക്കാറാ..
കിടിലന്‍ പടങ്ങള്‍
qw_er_ty

Anonymous Wednesday, January 24, 2007 11:59:00 AM  

നല്ല പടങ്ങള്‍

ശ്രീജിത്ത്‌ കെ Saturday, January 27, 2007 1:57:00 PM  

ചന്ദ്രൂ, ചിത്രങ്ങള്‍ ഇഷ്ടമായി. ആ പുലിയുടെ തോളത്ത് കൈ ഇട്ട് ഒരെണ്ണം എടുത്തിരുന്നെങ്കില്‍ നന്നായേനേ. എന്ത് നന്നായേനേ എന്നോ? ഈ ബ്ലോഗ് ലോകം നന്നായേനേ എന്ന്. അല്ല പിന്നെ.

നല്ല ഹ്യൂമര്‍ സെന്‍സും ഉണ്ടല്ലേ കൊച്ചു കള്ളാ, എന്നോട് ഇതു വരെ പറഞ്ഞില്ലല്ലോ. ഫയല്‍ നാമങ്ങള്‍ അസ്സലായി രസിച്ചു. :)

കൈപ്പള്ളി Tuesday, February 13, 2007 10:26:00 AM  

പടങ്ങള്‍ എല്ലാം കണ്ടു. ചിത്രങ്ങളില്‍ contrast വളരെ കുറവാണെങ്കിലും എല്ലാം
കൊള്ളാം. ഇനിയും എടുക്കണം. ഞാനും ചെറുപ്പത്തില്‍ zoo സന്ദര്‍ശിച്ച് ധാരാളം ചിത്രങ്ങള്‍ എടിത്തിട്ടുണ്ട്. അതിന്റെ ത്രില്‍ പോരാതെ വരുംബോഴാണു (വട്ടിളകി !) വന്യമൃഗങ്ങളെ അന്വേഷിച്ച് പോയി പടം എടുക്കുന്നത്.

കുടുംബാങ്ങങ്ങളെ കാല്‍ കൂടുതല്‍ ഞാന്‍ ഏറ്റവും കൂടുതല്‍ എടിത്തിട്ടുള്ള പടങ്ങള്‍ പക്ഷികളുടേതാണു് എന്ന്തോന്നുന്നു.

എല്ലാ വിനോദത്തിനും അതിന്റേതായ magnitude ഉണ്ട്. ചിലര്‍ അതു് മണത്ത് നോക്കും ചിലര്‍ തലോടി നോക്കും. ചിലര്‍ അതു രുചിക്കും. മറ്റു ചിലര്‍ അത് ജീവശ്വാസമാക്കി മാറ്റുകയും ചെയും. ഇതില്‍ എല്ലാവരും പരിണമിക്കുന്ന പല തട്ടുകളില്‍ ആണെന്നുമാത്രം. അവയില്‍ തുടക്കക്കാര്‍ ചിലപ്പോഴ് കേമന്മാരെ കാള്‍ മിടുക്കന്മാര്‍ ആവുകയും ചെയ്യും.

പടം എടുക്കാന്‍ ആരെയും (ഭാര്യയെ ഒഴിച്ച !) ഭയക്കരുത്. കൂടുതല്‍ കൂടുതല്‍ പടം എട്ക്കുക.

ഒരേ subjectനെ തന്നെ പല തവണ വിവിധ പ്രാകാശ ക്രമത്തില്‍ ചിത്രീകരിക്കാന്‍ ശ്രമിക്കണം. എടുത്ത പടം എപ്പോഴും കാമറയില്‍ LCD Displayയില്‍ preview ചെയ്യുംബോള്‍, ഇരുട്ടുള്ള സ്ഥലത്തേക്ക് വെച്ചു നോക്കുക. (ഒരു knapsack ബാഗ് മതിയാവും)പല point and shoot കമറയുടെ LCD പാനലുകളും ചിത്രങ്ങള്‍ വ്യക്തമായി കാണിക്കാറില്ല. LCD പാനലിനെ ഒരിക്കലും വിശ്വസിക്കരുത്.

വീണ്ടും പടങ്ങള്‍ പോസ്റ്റ് ചെയ്യുംബോള്‍ എന്നെ അറിയിക്കുക.

സസ്നേഹം

Madhu Thursday, March 13, 2008 1:32:00 AM  

Search by typing in Malayalam.

http://www.yanthram.com/ml/

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP