Monday, December 31, 2007

അക്കരപ്പച്ചഒരു പുതിയ കൊല്ലം!

തോണിയുണ്ട്‌, തുഴയുണ്ട്‌, അക്കരെ പച്ചകളുണ്ട്‌...

തുഴയണം!

എല്ലാവര്‍ക്കും ഒരു മെച്ചപ്പെട്ട വര്‍ഷം ആശംസിക്കുന്നു.

Thursday, December 27, 2007

മക്കള്‍


ചുമരിലെഴുതിയ ചിത്രങ്ങള്‍


ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ്‌ കോളേജിലെ അനേകം ചുമര്‍ച്ചിത്രങ്ങളിലൊന്ന്!

Tuesday, December 18, 2007

ഒറ്റ

Tuesday, December 04, 2007

അവിശ്വസ്തരായ ഭാര്യമാര്‍ക്ക്!Thursday, June 28, 2007

ഒരു ഞരമ്പിപ്പോഴും പച്ചയായുണ്ടെന്ന്‌...Wednesday, June 27, 2007

ഇത്തിരി വെള്ള ചേര്ത്ത വിപ്ളവാഭിവാദ്യങള്!


Tuesday, June 26, 2007

കാലവര്‍ഷക്കാഴ്ചകള്‍
Friday, June 15, 2007

മഴപെയ്തുമാനം തെളിഞ്ഞ നേരം...

Wednesday, May 16, 2007

കള്ളിച്ചെല്ലമ്മ


Tuesday, May 15, 2007

ചിതറിയ ചിത്രങള്
Wednesday, March 21, 2007

വീട്‌

മകള്‍
മകള്‍

ഉറക്കം
ഉറക്കം

വിനിമയം
വിനിമയം

സുപ്രഭാതം
പ്രഭാതം

സ്നേഹം
സ്നേഹം


വീട്ടുവാതില് - പാതി  തുറന്നതും പാതിയടഞ്ഞതും
വീട്ടുവാതില് - പാതി തുറന്നതും പാതിയടഞ്ഞതും

Friday, February 16, 2007

കുറച്ചു ചിത്രങ്ങള്‍കൂടി


ബാംഗ്ലൂര്‍-മൈസൂര്‍ റോഡിലെ ഒരു ദൃശ്യം
വികസനം - എവിടെനിന്നോ വരുന്നു, നാടിന്റെ നെഞ്ചിലൊരു കാലൂന്നി എവിടേക്കോ പോകുന്നു...
മോട്ടോര്‍ സ്റ്റാര്‍ട്ടുചെയ്തതിനുശേഷം ഓടിപ്പോയി ഉണങ്ങിയ ചാലില്‍ നില്‍ക്കുക, പുതുവെള്ളം ശീല്‍ക്കാരത്തോടെ കാലടികളെ പൊട്ടിത്തരിപ്പിച്ചുകൊണ്ടു കടന്നുപോകും, വീണ്ടും വെള്ളത്തിനുമുന്‍പേ ഓടി ചാലില്‍ നില്‍ക്കുക...
ഞങ്ങളുടെ പുഴ. ഭാരതപ്പുഴയുടെയോ (നിളയോ? അതെന്തു കുന്തം?) മറ്റോ തീരത്തുള്ളവര്‍ ഇവളെ തോടെന്നു വിളിച്ചേക്കാം. എന്നാലുമിവള്‍ കൊല്ലം മുഴുവന്‍ ഞങ്ങള്‍ക്ക്‌ വെള്ളം തരുന്നു
ഏതോ വിദൂരനഗരത്തില്‍ ആരുടെയോ അന്നമാകേണ്ട വാഴപ്പഴങ്ങള്‍ ജീവിതത്തിലെ ആദ്യയാത്രയില്‍

ഇനി ഏതാണ്ടൊരുകൊല്ലം ഓരോ കൂമ്പുവിടരുന്നതും ഓരോ പോള കരിയുന്നതും നോക്കി കര്‍ഷകന്‍ കാവലുണ്ടാകും, അവിടെനിന്നും ചന്തയില്‍ വില്‍പ്പനക്കെത്തുന്ന നിമിഷംമുതല്‍ വെറുമൊരു ചരക്ക്‌, അവിടെയുള്ള മറ്റേതുവസ്തുവിനെയുംപോലെ പണംകൊണ്ടു വിലയിടാവുന്ന ഒന്ന്‌...

Monday, January 22, 2007

എന്റെ പടംപിടുത്തപരീക്ഷണങ്ങള്‍

ഒരു ക്യാമറയുണ്ടെങ്കില്‍ ഏതവനും പടം പിടിക്കാം, അങ്ങനെ ഞാനും പിടിച്ചു. കിടക്കട്ടെ ബ്ലോഗില്‍.

കൈപ്പള്ളി, തുളസി, നളന്‍, സപ്തന്‍, കുമാര്‍ തുടങ്ങിയവര്‍ ദയവായി പൊറുക്കുക. ഇന്നത്തോടെ നിര്‍ത്തിക്കോണം പടംപിടുത്തം, വലതുകൈയ്യിന്റെ ചൂണ്ടുവിരല്‍ മുറിച്ചിവിടെവച്ചിട്ടുപോ എന്നു മാത്രം പറയരുത്‌, പ്ലീസ്‌.

ബന്നാര്‍ഗട്ടയില്‍ പോയപ്പോള്‍ കിട്ടിയ (എടുത്തതല്ല, കിട്ടിയതാണ്‌) ചില ചിത്രങ്ങള്‍. ഇനിയുമുണ്ട്‌. എണ്ണം കൂടുന്തോറും തല്ലും കൂട്മെന്ന്‌ പേടിച്ച്‌ തല്‍ക്കാലം ഇത്രയേ ഉള്ളൂ.


ഇങ്ങനാണോഡേയ്‌ ക്യാമറകളു പിടിക്കണത്‌? പണിയറിയില്ലെങ്കി കളഞ്ഞിട്ടു പോഡേയ്‌... ഒരു കൈപ്പള്ളി ലൈന്‍ പുലി.


ധൈര്യമുണ്ടെങ്കില്‍ എന്നെയൊന്നുതുറന്നുവിട്ടു നീ പടം പിടി...

കലക്കവെള്ളത്തില്‍ വല്ലതും ചത്തുപൊന്തുമോ? കമന്റോ വിവാദമോ മറ്റോ? ഇല്ലെങ്കില്‍ കുറെ തെറി കേട്ടാലും മതിയായിരുന്നു. ഒന്നുമില്ലെങ്കില്‍ ഇന്നെങ്ങനെ വിശപ്പടക്കും, എങ്ങനെ രാത്രി ഉറക്കം കിട്ടും...?തുളസി ക്രോപ്പുചെയ്ത്‌ പിന്നെന്തൊക്കെയോ ചെയ്തുതന്ന ചിത്രം. അദ്ദേഹം "അവസാനത്തെ ചിത്രം" എന്നു പറഞ്ഞത്‌ ഇതാണ്‌. ബാക്കിയുള്ളവ പിന്നീട്‌ പോസ്റ്റില്‍ ചേര്‍ത്തവയാണ്‌.സഫാരി വണ്ടിയില്‍നിന്നും തലപുറത്തിട്ട്‌ എടുത്തവയാണ്‌ താഴെയുള്ള പടങ്ങള്‍. ഫോട്ടോഗ്രാഫി അറിയാത്തവന്‍ ഓടുന്നതും വള്രെക്കുറച്ചുസമയം മാത്രം നിര്‍ത്തുകയും ചെയ്യുന്ന വണ്ടിയില്‍നിന്നും ഫോട്ടോയെടുത്താല്‍ ഇങ്ങനെയിരിക്കും!

കടുവയും പുലിയും സിംഹവുമൊക്കെ കഴിഞ്ഞ്‌...


...ഇവന്‍മാര്‍ക്കും ഇവളുമാര്‍ക്കൊക്കെ തീറ്റയും വേണ്ടേ? ഇതാ...

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP